Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pirumedu Panchayat

Idukki

മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി​ക്കെ​തി​രേ പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത്

പീ​രു​മേ​ട്: പീ​രു​മേ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ന​ട​ന്ന ച​ട്ട​ലം​ഘ​ന​ങ്ങ​ളും അ​ഴി​മ​തി​ക​ളും നി​ര​ത്തി നി​ല​വി​ലെ ഭ​ര​ണ​സ​മി​തി. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽനി​ന്നു 48 ല​ക്ഷം രൂ​പ ച​ട്ട​വി​രു​ദ്ധ​മാ​യി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്കെ​തി​രേയു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ സ​മ​ര​പ​രി​പാ​ടി​ക​ൾ അ​ഴി​മ​തി​ക​ൾ മ​റ​ച്ചു​വെ​ക്കാ​നു​ള്ള പ്ര​ഹ​സ​ന​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ര​മേ​ഷ് ആ​രോ​പി​ച്ചു.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ഉ​ന്ന​യി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷം ക​ഴി​ഞ്ഞ ദി​വ​സം സ​മ​രം ന​ട​ത്തി​യ​ത്. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റി​ട്ട് ആ​റു മാ​സ​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്നും ഇ​തി​നി​ട​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തി​നാ​ൽ ഒ​ന്ന​ര മാ​സം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​മ​യം ല​ഭി​ച്ച​തെ​ന്നും പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ വി​ക​സ​ന പ്രോ​ജ​ക്ടു​ക​ൾ ഡി​പിസി​ക്ക് സ​മ​ർ​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ ഒ​ൻ​പ​തു പേ​രെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​യ​മി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രു ത​വ​ണപോ​ലും ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ മു​ൻ ഭ​ര​ണ​സ​മി​തി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up